ക്ഷേത്രത്തിലെ 10 പവന്‍ തിരുവാഭരണം മോഷണം പോയി

ആലപ്പുഴ :അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തിലെ 10 പവനോളം വരുന്ന തിരുവാഭരണം
മോഷണം പോയി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നതെന്നാണ് വിവരം.

പ്രതിയെന്നു സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ നോക്കി പ്രതിയെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് പ്രതി ചാടി നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍
കാണുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top