കോഴിക്കോട്:ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ സഹപരിശീലകനായ തമിഴ്‌നാട് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.
കോയമ്പത്തൂര്‍ സ്വദേശിനി ജയന്തി (26)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ അഞ്ചുമണിയോടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനം.വെള്ളിയാഴ്ച രാവിലെ അക്കാദമിയില്‍ എത്തിയ വിദ്യാര്‍ഥികളാണ് കോച്ചിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയന്തി ഒന്നരവര്‍ഷം മുന്‍പാണ് ഇവിടെ കോച്ച് എത്തിയത്.സംഭവത്തില്‍ ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




