കറന്‍സികളില്‍ ദൈവങ്ങളുടെ പടം ഉള്‍പ്പെടുത്തണം ;പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കത്ത്

ദില്ല: കറന്‍സിയില്‍ ദൈവങ്ങളുടെ പടം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കത്തയച്ചു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ അത് ഗുണമാകും എന്ന് കെജ്രിവാള്‍ കത്തില്‍ പറയുന്നു. ഗണപതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു .മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേര്‍ക്കുന്നത് ഇന്ത്യയ്ക്ക് അഭിവൃദ്ധികൊണ്ടുവരും എന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.

കറന്‍സി നോട്ടുകള്‍ മാറ്റാനല്ല താന്‍ ആവശ്യപ്പെട്ടതെന്നും ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനാണ് ആവശ്യപ്പെട്ടതെന്നും എല്ലാ ദിവസവും പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നു അപ്പോള്‍ ഈ ചിത്രങ്ങള്‍ ചേര്‍ക്കാം എന്നും രണ്ട് ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top