ആനങ്ങാടി റെയില്‍വേ ഗേറ്റ് അടച്ചു

വള്ളിക്കുന്ന്: ആനങ്ങാടി റെയില്‍വേ ഗെയില്‍വേ ഗേറ്റ് അടച്ചു.മൂന്ന് ദിവസത്തേക്കാണ് ഗേറ്റ് അടച്ചിട്ടിരിക്കുന്നത്. റോഡിന് കുറുകെ ഡ്രൈനേജ് നിര്‍മ്മാണത്തിന് വേണ്ടിയാണ് ഗതാഗതം 27 മുതല്‍ 29 വൈകുന്നേരം ആറുമണി വരെ തടസ്സപെടുത്തിയത്.

നേരത്തെ തയ്യാറാക്കി വെച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉള്‍പെടെ റോഡില്‍ ചാല്‍ നിര്‍മ്മിച്ചു സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.തുടര്‍ച്ചയായി മൂന്ന് ദിവസം തുടര്‍ച്ചായിയി അടച്ചിടുന്നത് ഇതുവഴിയുള്ള യാത്രകാര്‍ക്ക് ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബസ്സുകള്‍ ഗെയ്റ്റിന്റെ ഇരുവശത്തും നിര്‍ത്തിയാണ് കോഴിക്കോട്, തിരൂര്‍ ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ത്.

ഇരുചക്ര വാഹനകാര്‍ക്ക് സമീപത്തെ റെയില്‍വേ അണ്ടര്‍ പാസ് വഴി ഇരു ഭാഗത്തേക്കും പോകാവുന്നതാണ്. എന്നാല്‍ സ്വകാര്യ വാഹനങ്ങളും ചരക്ക് ലോറികളുമാണ് കൂടുതല്‍ ദുരിതത്തില്‍ ആയത് .കിലോമീറ്റര്‍ ചുറ്റിക്കറങ്ങി വേണം ഇവര്‍ക്ക് പോവാന്‍. റോഡില്‍ ചാല്‍ കീറിയതിനാല്‍ റെയില്‍ മുറിച്ചു കടക്കാന്‍ കാല്‍നട യാത്രക്കക്കാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top