തിരുവനന്തപുരം :പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ അതിക്രമം ഉണ്ടായതായി പരാതി. തിരുവനന്തപുരം മ്യൂസിയം ഭാഗത്തുവെച്ചാണ് സംഭവം.
ബുധനാഴ്ച പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് യുവതിക്ക് നേരെ അപ്രതീക്ഷിത അക്രമമുണ്ടായത്. തുടര്‍ന്ന് യുവതി മ്യൂസിയം പോലീസില്‍ പരാതി നല്‍കി.
എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കാഴിഞ്ഞിട്ടില്ലെന്ന് യുവതി പറയുന്നു.
സംഭവത്തില്‍ അടിയന്തിര നടപടിവേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




