Section

malabari-logo-mobile

ഭർതൃമാതാവിനെ തല്ലിച്ചതച്ച അധ്യാപിക റിമാൻഡിൽ

HIGHLIGHTS : The teacher who beat her mother-in-law is in remand

കൊല്ലം: ഭർതൃമാതാവിനെ ക്രൂരമായി മർദിച്ച ഹയർസെക്കൻഡറി അധ്യാപികയെ റിമാൻഡ് ചെയ്‌തു. കോവിൽത്തോട്ടത്തെ സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്ന തേവലക്കര നടുവിലക്കര കിഴക്കേവീട്ടിൽ ജെയ്‌സിൻ്റെ ഭാര്യ മഞ്ജുമോൾ തോമസാ (37)ണ് റി മാൻഡിലായത്. ചവറ ഗ്രാമന്യായാലയകോടതിയിൽ ഹാജരാക്കിയ ഇവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിലാക്കി. നടുവിലക്കര കിഴക്കേവീട്ടിൽ ഏലിയാമ്മ വർഗീസിനെ (80) ഇവർ മർദിച്ച് തള്ളിയിടുന്ന വീഡിയോ സമൂഹമാധ്യ മങ്ങളിൽ പ്രചരിച്ചതിനൂ പിന്നാലെയായിരുന്നു അറസ്റ്റ്. വധ ശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഒരു കാരണവുമില്ലാതെയാണ് തന്നെ മർദിക്കുന്നതെന്നും താൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്നാണ് മരുമകളുടെ ആവശ്യമെന്നും ഏലിയാമ്മ പറഞ്ഞു. പലപ്പോഴും ഇടിക്കുകയും അടിക്കു കയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്യും. കമ്പികൊണ്ട് അടിക്കും. തലമുടിയിൽ ചുറ്റിപ്പിടിച്ച് താഴേക്ക് ഇടും. നിലവിള ിക്കു കൊണ്ട് മകനെയും ഭാര്യ ഉപദ്രവിച്ചിട്ടുണ്ട്. ഒരു തവണ ഇരുമ്പുവടികൊണ്ടും അടിച്ചു. ആറര വർഷമായി പീഡനം നടക്കുന്നുണ്ടെന്നും ഏലിയാമ്മ പറഞ്ഞു.
സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഗാർഹിക പീഡനക്കുറ്റം ചുമത്തി വനിതാ ശിശു വികസന വകുപ്പും കേസെടുത്തു. ജില്ലാ സാമൂഹികനീതി ഓഫീസർ വീട്ടിലെത്തി ഏലിയാമ്മയുടെ മൊഴിയെടുത്തശേഷം മന്ത്രി ആർ ബിന്ദുവിനും സാമൂ ഹികനീതി വകുപ്പ് ഡയറക്‌ടർക്കും റിപ്പോർട്ട് നൽകി. കോവി ൽതോട്ടത്തെ സ്വകാര്യസ്‌കൂൾ അധ്യാപികയായിരുന്ന മഞ്ജു മോൾ തോമസിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!