ഫറോക്ക്: സംസ്ഥാനത്തെ മുഴുവൻ പെൻഷൻകാർക്കും മെഡിസെപ്പ് മുഖേന പൂർണ്ണ ചികിത്സ ലഭ്യമാക്കണമെന്നും മുഴുവൻ പെൻഷൻ കുടിശ്ശികയും അടിയന്തിരമായി അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ബേപ്പൂർ നിയോജ മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.ജീവിത സായാഹ്നത്തിൽ രോഗങ്ങളാലും മറ്റും നിരവധി പ്രയാസങ്ങളനുഭവിക്കുന്ന പെൻഷൻ കാരോടുള്ള സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മറ്റിയംഗം കെ.സി. രവീന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡണ്ട് പി.ടി.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.മാധവൻ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ജില്ല സെക്രട്ടറി ടി.കെ.ഹരിദാസൻ, ജില്ല വൈസ് പ്രസിഡണ്ട് എം.സുബ്രഹ്മണ്യൻ, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി സി.എം. സതീദേവി, പി.ശിവശങ്കരൻ നായർ,
കോയമായ്തീൻ കുട്ടി, വി.തങ്കം, മുഹമ്മദ് രാമനാട്ടുകര തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: പി.ടി.സേതുമാധവൻ ( പ്രസിഡണ്ട്),
വി.മാധവൻ, ടി.കെ. ഹരിദാസൻ,മോഹൻദാസ് പിൻപുറത്ത് (വൈ. പ്രസിഡണ്ട്),
കോശി അലക്സ് (സെക്രട്ടറി),
ദിനേശൻ. പി.കെ, മനോഹരൻ എം.കെ, പുഷ്ക്കരൻ എം,( ജോ: സെക്രട്ടറി),
കെ.കെ. ഗോകുലൻ ( ട്രഷറർ)
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



