Section

malabari-logo-mobile

പുരുഷന്മാരുടേതിന് തുല്ല്യമായി സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

HIGHLIGHTS : The Supreme Court rejected the plea to raise the marriage age of women to 21 to make it equal to that of men

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി . വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയായിരുന്നു ഹര്‍ജിക്കാരന്‍. പുരുഷന്മാരുടേതിന് തുല്ല്യമായി സ്ത്രീകളുടെ വിവാഹപ്രായവും 21 ആയി ഉയര്‍ത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹപ്രായത്തിലെ വ്യത്യാസം തുല്ല്യതക്ക് എതിരാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.

sameeksha-malabarinews

നിലവില്‍ പുരുഷന്മാരുടെ വിവാഹപ്രായം 21 വയസ്സും സ്ത്രീകളുടേത് 18 വയസ്സുമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!