Section

malabari-logo-mobile

നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തമല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു

HIGHLIGHTS : Action against vehicles with unclear number plates; Minister Antony Raju

വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനങ്ങളുടെ മുന്‍-പിന്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പര്‍ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും നിറവും സംബന്ധിച്ചമുള്ള മാനദണ്ഡങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് കൃത്യമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയില്‍ മാറ്റം വരുത്തുവാന്‍ ആര്‍ക്കും അവകാശമില്ല. കാഴ്ച മറയുന്ന തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് മുന്‍പില്‍ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാനും പാടില്ല.

sameeksha-malabarinews

ഇത്തരം പ്രവണതകള്‍ക്കെതിരെ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!