HIGHLIGHTS : The Muslim Youth League besieged the Parappanangady Water Authority office against the act of increasing the water supply
പരപ്പനങ്ങാടി: വെള്ളക്കരം കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ബജറ്റില്‍ വെള്ളക്കരം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പരിസരങ്ങളിലും ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
വാട്ടര്‍ അതോറിറ്റിയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെയായിരുന്നു ഉപരോധം. പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഉപരോധ സമരം മുസ്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി അലി അക്ബര്‍ അധ്യക്ഷനായി. മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ്, ആസിഫ് പാട്ടശ്ശേരി, ജാഫര്‍ കുന്നത്തേരി, വി.എ കബീര്‍, ശിഹാബ് മാതോളി എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു