കോഴിക്കോട് മാവൂര്‍- എരഞ്ഞിമാവ് റോഡിലെ വാഹന ഗതാഗതം നിരോധിച്ചു

കോഴിക്കോട്: ജലജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മാവൂര്‍- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതല്‍ കൂളിമാട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് മാര്‍ച്ച് അഞ്ചു വരെ പൂണ്ണമായും ഗതാഗത നിരോധനം ഉണ്ടായിരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എരഞ്ഞിമാവ് നിന്നും മാവൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൂളിമാട് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരഞ്ഞ് ചിറ്റാരിപ്ലാക്കല്‍ വഴി പി.എച്ച്.ഇ.ഡി ജംഗ്ഷനില്‍ എത്തിയും, വലിയ വാഹനങ്ങള്‍ ചിറ്റാരിപ്ലാക്കല്‍ റോഡ് വഴി മുക്കില്‍ ജംഗ്ഷനില്‍ എത്തി മാവൂര്‍-ആര്‍ഇസി റോഡ് വഴി മാവൂര്‍ ഭാഗത്തേക്കും പോകേണ്ടതാണ്.

 

Share news
error: Content is protected !!
Scroll to Top