HIGHLIGHTS : വീടുകള്‍ പൂട്ടി പോകുമ്പോഴും ആളുകള്‍ ഇല്ലാത്ത സമയത്തു എന്തെല്ലാം മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് സി.ഐ യോഗത്തില്‍ വിശദീകരിച്ചു .
പരപ്പനങ്ങാടി: മോഷണ ശ്രമങ്ങള്‍ വര്‍ധിച്ചതോടെ പ്രദേശവാസികള്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ച് ഹരിപുരം റെസിഡന്‍സ് അസോസിയേഷന്‍.യോഗത്തില്‍ പരപ്പനങ്ങാടി സിഐ കെ ജെ ജിനേഷ് ക്ലാസ് എടുത്തു .
വീടുകള്‍ പൂട്ടി പോകുമ്പോഴും ആളുകള്‍ ഇല്ലാത്ത സമയത്തു എന്തെല്ലാം മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് സി.ഐ യോഗത്തില്‍ വിശദീകരിച്ചു .

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പരിസര പ്രദേശങ്ങളില്‍ ഉണ്ടായ മോഷണ ശ്രമങ്ങള്‍ കാരണമാണ് യോഗം വിളിക്കാന്‍ ഇടയാക്കിയത് .വീടിന്റെ മുന്‍വാതില്‍ തകര്‍ത്തു നാശനഷ്ടങ്ങള്‍ വരുത്തിയും സാധനങ്ങള്‍ വാരിവലിച്ചിട്ടും ആയിരുന്നു കള്ളന്മാരുടെ പരാക്രമം.
യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ പ്രഭാകരന്‍ അധ്യക്ഷം വഹിച്ചു . കൗണ്‍സിലര്‍ സുമി റാണി, യൂ സുബ്രഹ്‌മണ്യന്‍, പിവി തുളസീദാസ് ,എം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
