Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;അന്തര്‍ ദേശീയ സെമിനാറിനു തുടക്കമായി

HIGHLIGHTS : Calicut University News

അന്തര്‍ ദേശീയ സെമിനാറിനു തുടക്കമായി

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യഭ്യാസ വിഭാഗം പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിക്കുന്ന അന്തര്‍ ദേശീയ സെമിനാറിനു തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സെമിനാര്‍, ദക്ഷിണേഷ്യന്‍ മേഖലയിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളും അവയുടെ തന്ത്രപരമായ മാറ്റങ്ങളും സുരക്ഷാ മുന്‍ഗണനകളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് . വൈസ് ചാന്‍സിലര്‍ ഡോ. എം. കെ. ജയരാജ്  ഉത്ഘാടനം ചെയ്ത ചടങ്ങില്‍ കേരള സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫ. ഷാജി വര്‍ക്കി മുഖ്യ പ്രഭാഷണം നടത്തി.കാലിക്കറ്റ് സര്‍വ കലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. സാബു തോമസ്, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ശ്രീ എം എ യൂജിന്‍ മോറേലി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. രജീഷ് സി. എസ്., രഞ്ജിത് വി.ടി. എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

 

വിദ്യാഭ്യാസ പഠനവിഭാഗം – ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗം സര്‍വീസില്‍ നിന്നും വിരമിക്കുന്ന മുന്‍ വകുപ്പ് മേധാവി ഡോ. കെ.പി. മീരയോടുള്ള ആദരമായി ‘വിദ്യാഭ്യാസം മറ്റു പഠനമേഖലകളുടെ വീക്ഷണത്തില്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 21, 22 തീയതികളില്‍ നടക്കുന്ന സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ പഠനവിഭാഗം മുന്‍മേധാവി ഡോ. ഹസീന്‍ താജ് മുഖ്യപ്രഭാഷണം നടത്തും. ഡോ. പി.കേളു, ഡോ. പി. ഉഷ, ഡോ. ഹാഫിസ് മുഹമ്മദ്, ഡോ. ഷെരീഫ്, ഡോ. മുജീബ് റഹ്‌മാന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

ഹിന്ദി അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വടകര ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയിലേക്ക് 19.01.2023 തീയതിയിലെ വിജ്ഞാപന പ്രകാരം കരാര്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

ടെക്‌നിഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ ടെക്‌നിഷ്യന്‍ തസ്തികയില്‍ 07.11.2022 തീയതിയിലെ വിജ്ഞാപന പ്രകാരം കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് ജനുവരി 7-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച അഭിമുഖം മാര്‍ച്ച് 3-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 1 വരെയും 170 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ 21-ന് നടക്കും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 9 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. മലയാളം, ഹിസ്റ്ററി  ഏപ്രില്‍ 2022 പരീക്ഷകളുടെയും ഇംഗ്ലീഷ്, അറബിക് ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ സോഷ്യോളജി, മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, പോസ്റ്റ് അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍മയ ഫലം പ്രസിദ്ധീകരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!