HIGHLIGHTS : Perambra Center of Calicut University got its own land
കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര റീജണല്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനുള്ള ഭൂമിരേഖ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങി.
കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ അക്കാദമിക്ക് റീജണല്‍ സെന്റര്‍ തുടങ്ങാനാവശ്യമായ അഞ്ച് ഏക്കര്‍ ഭൂമിയാണ് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റ് വഴി ലഭ്യമാക്കിയത്. കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലാണ് ഭൂമി വാങ്ങിച്ചിരിക്കുന്നത്.

ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ. മുരളീധരന്‍ എം.പി. മുഖ്യാതിഥിയായി. ട്രസ്റ്റ് ചെയര്‍മാന്‍ എ.കെ. തറുവായി ഹാജി, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ, ഡി.എസ്.എഫ്.സി. ഡയറക്ടര്‍ ഡോ. എ. യൂസഫ്, സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം എന്‍.പി. ബാബു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അക്ഷയ് മനോജ്, സര്‍വകലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. നിലവില്‍ എം.എസ്.ഡബ്ല്യു., ബി.എസ്.ഡബ്ല്യു. എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്. സി ഐ.ടി., ബി.സി.എ. പ്രോഗ്രാമുകളിലായി 165 വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്.