റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

തിരൂരങ്ങാടി: റോഡ് മുറിച്ചുകടക്കുന്നതിനിടെ
വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു. പാലത്തിങ്ങല്‍ തൃക്കുളം പള്ളിപ്പടി കൊട്ടേക്കാടന്‍ ഇബ്രാഹീം ബാദുഷയുടെ മകന്‍ ജാസില്‍ ബാദുഷ (9) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.

റോഡിന് എതിര്‍വശത്തുള്ള ബന്ധുവീട്ടില്‍ നിന്നും തിരിച്ചു വരുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

മാതാവ്: മഹ്‌റൂഫ.
സഹോദരന്‍: മുഹ്‌സിന്‍ ബാദുഷ, ഐസിന്‍ ബാദുഷ.

 

Share news
error: Content is protected !!
Scroll to Top