കോട്ടക്കല്‍:കിഫ്ബി പദ്ധതിയിലൂടെ നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ കോട്ടക്കല്‍ കോട്ടപ്പടി റോഡ് നാടിനു സമര്‍പ്പിച്ചു. റോഡിന്റ ഉദ്ഘാടനം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു
കെ എന്‍ എ ഖാദര്‍ എം എല്‍ എ ശിലാഫലകം അനാഛാദനം ചെയ്തു.
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വേങ്ങര മലപ്പുറം നിയോജക മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോട്ടക്കല്‍ കോട്ടപ്പടി റോഡ് തിരൂര്‍ മലപ്പുറം സംസ്ഥാനപാതയില്‍ നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കി മനോഹരമായ റോഡായിട്ടുണ്ട്.
ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇടി മുഹമ്മദ് ബഷീര്‍ എംപി ,പി ഉബൈദുല്ല എം എല്‍ എ ,ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ,എം മുഹമ്മദ് അഷ്‌റഫ്, പി കെ റഫീഖ് , ബുഷ്‌റ ഷബീര്‍ കാരാട്ട് അബ്ദുറഹ്മാന്‍, മൂസ കടമ്പോട്, ജസീന അബ്ദുല്‍മജീദ് ,റാബിയ കരുവാ ട്ടില്‍, ടീ കബിര്‍ മാസ്റ്റര്‍, പ്രദീപ് വേങ്ങേരി, സാജിദ് മങ്ങാടിയില്‍, എംപി ഹരിദാസന്‍ മാസ്റ്റര്‍ ,എംകെ ജയകുമാര്‍ ,സൈദലവി മാടക്കല്‍ ,മുഹമ്മദ് ഷാഫി ഇകെ തുടങ്ങിയവര്‍ സംബന്ധിച്ചു.




