പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്റ്; പൈലറ്റിനെ ജോലിയില്‍ നിന്ന് പുറത്താക്കി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്റ് ചെയ്ത ഗോ എയറിലെ പൈലറ്റിനെ ജോലിയില്‍ നിന്ന് പുറത്താക്കി. പ്രധാനമന്ത്രി മോദിയെ കുറിച്ച് ക്യാപ്റ്റന്‍ മാലിക്ക് വ്യാഴാഴ്ചയാണ് ട്വീറ്റ് പോസ്റ്റ് ചെയ്തത്.

”പ്രധാനമന്ത്രി ഒരു വിഢിയാണ്. നിങ്ങള്‍ക്ക് എന്നെയും തിരിച്ചുവിളിക്കാം. എനിക്ക് പ്രശ്‌നമില്ല. കാരണം ഞാന്‍ പ്രാധനമന്ത്രിയല്ലല്ലോ” എന്നായിരുന്നു മാലിക്ക് ട്വീറ്റ് ചെയ്തത്.

ട്വിറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ മാലിക്ക് ക്ഷമ ചോദിക്കുകയും തന്റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share news
error: Content is protected !!
Scroll to Top