
ഗാനന്ധര്‍വന്‍ ഡോ.കെ ജെ യേശുദാസിന് ഇന്ന് 81 ാം പിറന്നാള്‍. സംഗീതാസ്വാദകര്‍ നെഞ്ചേറ്റിയ ഗാനഗന്ധര്‍വന്റെ സംഗീതയാത്ര തന്റെ ഒമ്പതാം വയസ്സില്‍ തുടങ്ങിയതാണ്.
കഴിഞ്ഞ 48 വര്‍ഷമായി തന്റെ പിറന്നാളിന് കുടുംബത്തോടൊപ്പം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തി ഭജനയിരിക്കാറുണ്ടായിരുന്നു അദേഹം.എന്നാല്‍ ഇത്തവണ കൊവിഡിനെ തുടര്‍ന്ന് ആ പതിവ് നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വെബ്കാസ്റ്റിംഗ് വഴി യേശുദാസിന്റെ സംഗീകാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടത്തും. നിലവില്‍ യേശുദാസ് യു എസിലാണ് ഉള്ളത്.
1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്.
.




