തിരുവനന്തപുരം:കാട്ടാക്കട കരിങ്കുളം കുളത്തില്‍ മീന്‍ പിടിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയിന്‍കീഴ് വിഎച്ച്എസ് സി പ്ലസ് വണ്‍ വിദ്യാര്‍ഥി അരുണ്‍രാജ് (16) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമുണ്ടായത്.ഏഴു പേരടങ്ങിയ വിദ്യാര്‍ഥികളുടെ സംഘമാണ് കരിങ്കുളത്ത് മീന്‍പിടിക്കാന്‍ എത്തിയത്.
ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




