Section

malabari-logo-mobile

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി

HIGHLIGHTS : The State Hajj Committee has demanded that the Central Government intervene in charging high fares for Hajj travel from Karipur

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നാളെ ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് നിരക്ക് കുറക്കുന്നതിന് ഇടപെടല്‍ ആവശ്യപ്പെടും.

അതെ സമയം ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി. കേരളത്തില്‍ നിന്നും 16,776 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ജനറല്‍ വിഭാഗത്തില്‍11,942 പേരും ,മഹ്‌റമില്ലാതെ 3584 പേരും, 70 വയസ്സിനുമുകളിലുള്ള 1250 പേര്‍ക്കുമാണ് ഇത്തവണ അവസരം ലഭിച്ചത്. മഹ്‌റമില്ലാത്ത 3584 പേരും ഇത്തവണ ഹജ്ജിന് പോകും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!