തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന മുസ്ലിം ലീഗുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന ആവശ്യം ചര്‍ച്ചയിലുന്നയിക്കാനാണ് ലീഗ് തീരുമാനം.
അതേസമയം, വയനാട്ടില്‍നിന്ന് രാഹുല്‍ഗാന്ധി മാറി നില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വയനാട് കിട്ടിയില്ലെങ്കില്‍ കാസര്‍കോടോ വടകരയോ വേണമെന്ന ആവശ്യം ലീഗ് ഉയര്‍ത്തും.
സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും സിറ്റിങ് എംപിമാര്‍ എല്ലാവരും മത്സരിക്കുമെന്നുമാണ് നിലവില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




