
പൊന്നാനി: സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ സ്ത്രീയുടെ കഴു ത്തില്‍നിന്ന് സ്വര്‍ണമാല കവര്‍ന്ന തിരിപ്പൂര്‍ സ്വദേശികള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുപ്പൂര്‍ നരിപേരിച്ച് നന്ദിനി, ദിവ്യ എന്നിവരാണ് പിടിയിലായത്. എടപ്പാള്‍ പൊന്നാനി റൂട്ടിലോടുന്ന തവക്കല്‍ ബസില്‍ കുറ്റിക്കാട് വച്ചാണ് സംഭവം.
പുഴമ്പ്രം സ്വദേശി പത്മിനിയുടെ നാലര പവന്റെ മാലയാണ് മോഷ്ടിച്ചത്. സംഭവം കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. മോഷ്ടിച്ച മാല തിരിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതോടെ ബസ് യാത്രക്കാരുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തി. വനിതാ പൊലീസ് എത്തിയാണ് പ്രതിളായ സ്ത്രീകളെ പിടികൂടിയത്.
സമാനമായ കേസില്‍ പ്രതിക ള്‍ക്കെതിരെ സമീപ ജില്ലകളില്‍ കേസ് നില നില്‍ക്കുന്നുണ്ടെ ന്ന് പൊലീസ് പറഞ്ഞു. ഇവരെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




