Section

malabari-logo-mobile

കായിക പ്രതിഭയ്ക്ക് സ്വീകരണം നല്‍കി 

HIGHLIGHTS : The sports talent was welcomed

തിരൂര്‍ : പൂനെയില്‍ വെച്ച് നടന്ന ആള്‍ ഇന്ത്യ സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ കേരളത്തെ പ്രധിനിധീകരിച്ച് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോര്‍ഡ് സമയത്തിലും 4×100 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണ മെഡല്‍ നേടുകയും കൂടാതെ ലോംഗ് ജംപ് , 4×400 മീറ്ററില്‍ വെങ്കല മെഡലും നേടിയ പൊന്നാനി എ.ഇ. ഓഫീസിലെ അനീസ് റഹ്‌മാന് തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
കഴിഞ്ഞ വര്‍ഷം ഹരിയാനയില്‍ വെച്ച് നടന്ന മീറ്റിലും ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു.

അബ്ദുള്‍ റഹ്‌മാന്‍ ബുഷ്‌റ ദമ്പതികളുടെ മകനും നിഹാലയുടെ ഭര്‍ത്താവുമാണ് .നരിപറമ്പ് ഈശ്വര മംഗലം സ്വദേശിയായ അനീസ്. 2016 ലെ ആള്‍ ഇന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി മീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡിസില്‍ നേടിയ സില്‍വര്‍ മെഡലാണ് സര്‍വ്വീസ് മേഖലയിലേക്ക് എത്താന്‍ വഴിത്തിരി വായത്.

sameeksha-malabarinews

സ്വീകരണ ചടങ്ങില്‍ സിവില്‍ സര്‍വീസ് കായിക താരങ്ങളുടെ കൂട്ടായ്മക്ക് വേണ്ടി കെ.ടി വിനോദും, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് വേണ്ടി ഗിരീഷ് പൊന്നാട അണിയിക്കുകയും ഉണ്ണി ബൊക്കെയും നല്‍കി. എന്‍ജിഒ യൂണിയന് വേണ്ടി ജില്ലാ കമ്മിറ്റി മെമ്പര്‍ വല്‍സരാജ് ബൊക്കെ നല്‍കി സ്വീകരിച്ചു. നബുഹാന്‍, അനില്‍കുമാര്‍ , ജിതേഷ്, നന്ദഗോപന്‍, അനുരാഗ്, സെബിന്‍ ജോസ് എന്നിവരും സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!