ഉള്ള് തണുപ്പിക്കും മാംഗോ ലസ്സി;റമദാന്‍ സ്‌പെഷ്യല്‍

ഉള്ള് തണുപ്പിക്കും മാംഗോ ലസ്സി

തയ്യാറാക്കിയത്;ഷരീഫ

ആവശ്യമായ ചേരുവകള്‍:-

മാമ്പഴം കഷ്ണങ്ങളാക്കിയത്-2 കപ്പ്

പഞ്ചസാര അല്ലെങ്കില്‍ തേന്‍ – 5 ടേബിള്‍സ്പൂണ്‍,

തൈര് – 2 കപ്പ്

ഐസ് ക്യൂബുകള്‍ – 5

ഏലക്കായ പൊടിച്ചത് – ½ ടീസ്പൂണ്‍

റോസ് വാട്ടര്‍- 1 ടേബിള്‍സ്പൂണ്‍

കുങ്കുമപ്പൂവ് – ഒരു നുള്ള്

പുതിന – 4

ബദാം കഷണങ്ങള്‍ – 2 ടേബിള്‍സ്പൂണ്‍

കശുവണ്ടി അല്ലെങ്കില്‍ പിസ്ത കഷ്ണങ്ങള്‍ അരിഞ്ഞത്

തയാറാക്കുന്ന വിധം:-

മാമ്പഴം കഴുകി , തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.

ഒരു മിക്സറില് മാമ്പഴം പഞ്ചസാര തേന്‍ ഏലക്കാപ്പൊടി, കുങ്കുമപ്പൂവ്, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്ത് അടിക്കുക.

തൈര് ചേര്‍ക്കുക

ഐസ് ക്യൂബുകള്‍ ചേര്‍ക്കുക.

അല്‍പ്പം നേര്‍ത്തതാണ് ഇഷ്ടമെങ്കില്‍, കുറച്ച് പാലോ വെള്ളമോ ചേര്‍ക്കുക.

പുളി ആണെങ്കില്‍ കുറച്ച് പഞ്ചസാര ചേര്‍ക്കുക.

ഗ്ലാസുകളില്‍ ഒഴിക്കുക.

അരിഞ്ഞ മാമ്പഴ ക്യൂബുകള്‍ ഉപയോഗിച്ച് അല്‍പം ബദാം കഷ്ണങ്ങള്‍, പിസ്ത കഷണങ്ങള്‍ അല്ലെങ്കില്‍ അരിഞ്ഞ കശുവണ്ടി എന്നിവ ഉപയോഗിച്ച് മുകളില്‍ വച്ച് അലങ്കരിക്കുക.

 

Share news
error: Content is protected !!
Scroll to Top