Section

malabari-logo-mobile

മെന്റര്‍ വിവാദം: മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോട്ടീസില്‍ സ്പീക്കര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി

HIGHLIGHTS : The Speaker sought the Chief Minister's response to Mathew Kuzhalnadan's notice

തിരുവനന്തപുരം: മെന്റര്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടന്റെ അവകാശ ലംഘന നോട്ടീസില്‍ സ്പീക്കര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി. മെന്റര്‍ വിവാദത്തിന്റെ തുടര്‍ ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് നടപടി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പിഡബ്‌ള്യുഡി ഡയറക്ടര്‍ ജയിക് ബാല കുമാറിനെ മെന്റര്‍ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴല്‍നാടന്റെ പരാമര്‍ശം. പച്ചക്കള്ളം എന്നായിരുന്നു കുഴല്‍നാടന്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം കുഴല്‍നാടനോട് പ്രതികരിച്ചത്.

മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചത്.

sameeksha-malabarinews

പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങള്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!