കല്‍പ്പറ്റ: ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം ഫിറോസ് ( 38 ) നെയാണ് പനമരം പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകീട്ട് 4.30 ഓടെ മാനന്തവാടി – ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ വെച്ച് പനമരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിക്ക് നേരെയായിരുന്നു അതിക്രമം.
യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഫിറോസ് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി ഇയാളെ കൈയ്യേറ്റം ചെയ്തു. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പനമരത്തെത്തിക്കുകയായിരുന്നു.
വിദ്യാര്‍ഥിനി പനമരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പനമരം എസ്.ഐ പി.സി സജീവനും സംഘവും ചേര്‍ന്ന് ഇയാളെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.




