ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹാരം കാണും ; വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍ സമരം, ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ടത് ബോര്‍ഡാണ്. അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ബോര്‍ഡ് ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രിതല ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡ് തലത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോക് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്ക് അവകാശമില്ല. എല്ലാവരും യോജിച്ച് പോകണമെന്നും വൈദ്യുതി മന്ത്രി കെ ക്യഷ്ണന്‍കുട്ടി പറഞ്ഞു.

ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണ സമരവും തുടരുകയാണ്. സംഘടന ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം തുടരുന്നത്.

Share news
error: Content is protected !!
Scroll to Top