ആന്ധ്രയില്‍ ട്രെയിന്‍ ഇടിച്ച് ഏഴ് മരണം; അപകടത്തില്‍ പെട്ടത് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങി നിന്നവര്‍

ആന്ധ്രാപ്രദേശില്‍ ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തില്‍ സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിനിടിച്ച് ഏഴ് മരണം. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത് .

ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍ നിന്ന യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ നിര്‍ത്തി ഇട്ടിരുന്നു. അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.

അപകടത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

 

Share news
error: Content is protected !!
Scroll to Top