ബാങ്കിനുള്ളില്‍ പാമ്പിനെ കണ്ടത് ഭീതിപടര്‍ത്തി

എസ്ബിഐ വണ്ടൂര്‍ ബ്രാഞ്ചില്‍ പാമ്പിനെ കണ്ടത് ഭീതിപടര്‍ത്തി. ഇന്നലെ രാവിലെ 10.30ഓടെയാണ് പാമ്പിനെ കണ്ടത്. പിന്നീടിത് സമീപത്തെ അലമാരയില്‍ കയറി.

അലമാരയുടെ അടിഭാഗം പൊളിച്ച് വണ്ടൂര്‍ ട്രോമാകെയര്‍ യുണിറ്റിലെ നടുവത്ത് കെ കെ മണികണ്ഠകുമാര്‍, കെ ടി ഫിറോസ് ബാബു എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടിയത്.

എന്നാല്‍ വിഷമില്ലാത്ത ബ്രിങ്കറ്റ് ഇനത്തില്‍പെട്ട പാമ്പാണ് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും വട്ടംകറക്കിയത്.

Share news
error: Content is protected !!
Scroll to Top