മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആയൂര്‍വേദ ചികിത്സയ്ക്ക് കോട്ടക്കലില്‍ എത്തി. കോട്ടക്കല്‍ പി എസ് വാര്യര്‍ ആയുര്‍വേദ ആശുപത്രിയില്‍ രണ്ടാഴ്ച യാണ് ചികിത്സ.
രാത്രി ഏഴോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി എട്ടോടെ കോട്ടക്കലില്‍ എത്തി. ആശുപത്രി മാനേജിങ് ട്രസ്റ്റി ഡോ. പി എം വാര്യര്‍, സി ഡോ. ജി സി ഗോപാലപിള്ള, ഡോ. കെ മുരളീധരന്‍, കെ ആര്‍ അജയ്, ഷൈലജ മാധവന്‍കുട്ടി, ഡോ. കെ വി രാജഗോപാലന്‍, പ്രീതാ വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതിഭയുടെ ഭര്‍ത്താവ് വിഡി ആര്‍ ശെഖാവത്ത്, മക്കളായ രാജേന്ദ്രസിങ് ശെഖാവത്ത് . ജ്യോതി രാത്തോര്‍, മുന്‍ രാഷ്ട്രപതിയുടെ സെക്രട്ടറി ജി കെ ദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.




