Section

malabari-logo-mobile

കുതിരാന്‍ രണ്ടാം തുരങ്കം തുറന്നു

HIGHLIGHTS : The second tunnel was opened for the Kuthiran

കുതിരാന്‍ രണ്ടാം തുരങ്കം തുറന്നു. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്നു കൊടുത്തത്. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത് തൃശൂരില്‍ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ്. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഇനി ഒറ്റ വരിയാക്കും.

രണ്ടാം തുരങ്കം ഏപ്രില്‍ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നല്‍കാമെന്ന നിര്‍ദേശം ദേശീയപാതാ അതോറിറ്റി നടത്തിയത്. തുരങ്കങ്ങള്‍ തുറന്നു കൊടുത്താലും ടോള്‍ പിരിവ് ഉടന്‍ തുടങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

sameeksha-malabarinews

‘രണ്ടാം തുരങ്കം പണി നടക്കുന്ന സമയത്ത് തുടര്‍ച്ചയായി മന്ത്രിമാര്‍ പങ്കെടുത്ത് യോഗം നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു. എന്നാല്‍ ടണല്‍ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാഷണല്‍ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ല’. ടോള്‍ പിരിവ് എന്ന വാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.

കുതിരാന്‍ ടണലിന്റെ ബാക്കിയുള്ള പണികളും തീര്‍ത്ത് പൂര്‍ണമായ പ്രവര്‍ത്തനം ഏപ്രില്‍ അവസാനത്തോടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പണികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ തുരങ്കത്തിന്റെ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. പൂര്‍ണമായി തുരങ്കം തുറന്ന് നല്‍കുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമാകുമെന്നും മന്ത്രി കെ രാജനും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!