Section

malabari-logo-mobile

കോവിഡ് വ്യാപനം; നിലവില്‍ ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയര്‍ന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ല: ഐസിഎംആര്‍ മേധാവി

HIGHLIGHTS : Covid expansion; It does not currently lead to serious illness and high mortality rates: ICMR chief

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും നിലവില്‍ ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയര്‍ന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. രാജ്യത്തെ വാക്സിന്‍ വിതരണം വളരെ പ്രയോജനകരമായെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യയില്‍ വാക്സിനേഷന്‍ മൂലം മരണങ്ങള്‍ കുറഞ്ഞു. മൂന്നാം തരംഗത്തില്‍ കോവിഡ് ബാധിച്ചവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുന്നതിനും വാക്സിനേഷന്‍ ഒരുപരിധിവരെ കാരണമായി. എന്നിരുന്നാലും അസുഖമുള്ളവര്‍ ആരോഗ്യം നിരീക്ഷിക്കുകയും സങ്കീര്‍ണതകള്‍ ഒഴിവാക്കുകയും വേണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണം തടയാന്‍ വാക്സിന്‍ സഹായിക്കുന്നു എന്നതിനാല്‍ വാക്‌സിനെടുക്കേണ്ടത് നിര്‍ബന്ധമാണ്. രാജ്യത്ത് 94% പേര്‍ ആദ്യ ഡോസും 72% രണ്ടു ഡോസും എടുത്തവരാണ്. വീടുകളില്‍ കോവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ലക്ഷം ആളുകളാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

രാജ്യത്ത് 16% ടിപിആര്‍ എന്നത് വളരെ ഉയര്‍ന്ന നിരക്കാണെന്നും ഗോവയെപ്പോലെ ചില സംസ്ഥാനങ്ങളില്‍ ഇത് 50%-ത്തിന് മുകളിലാണെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍ ചൂണ്ടിക്കാട്ടി. കോവിഡ് അണുബാധ തടയുന്നതില്‍ വാക്സിനേഷനുള്ള പങ്ക് എടുത്തുപറഞ്ഞ ഡോ. പോള്‍, വാക്‌സിന്‍ മരണനിരക്ക് വലിയ തോതില്‍ കുറച്ചിട്ടുണ്ടെങ്കിലും മറ്റു രോഗങ്ങളുള്ളവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!