‘മുസ്ലീമാണോ, അപ്പോ കൊച്ചിയില്‍ ഫ്‌ലാറ്റ് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും’; ദുരനുഭവം പങ്കുവെച്ച് പുഴുവിന്റെ സംവിധായക റത്തീന

കൊച്ചി: കൊച്ചിയില്‍ വാടകയ്ക്കുപോലും ഫ്‌ലാറ്റ് അന്വേഷിച്ചപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് പുഴുവിന്റെ സംവിധായക റത്തീന ഷെര്‍ഷാദ്. മുസ്ലീം ആയതിനാല്‍ വാടകയ്ക്ക് ഫ്‌ലാറ്റ് കിട്ടുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും എന്ന മറുപടിയാണ് ലഭിച്ചത്. മുമ്പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

റത്തീനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘റത്തീന ന്ന് പറയുമ്പോ??’
‘പറയുമ്പോ? ‘
മുസ്ലിം അല്ലല്ലോ ല്ലേ?? ‘
‘യെസ് ആണ്…’
‘ ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!’
കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി
സിനിമായോ, നോ നെവര്‍
അപ്പോപിന്നെ മേല്‍ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
‘ബാ.. പോവാം ….’

Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…

 

Share news
error: Content is protected !!
Scroll to Top