കൊക്കെയിനും എംഡിഎംഎയുമായി കര്‍ണാടക സ്വദേശികളായ 2 യുവാക്കള്‍ അറസ്റ്റില്‍

കൊക്കെയിന്‍ ഉള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ മാരക ലഹരിമരുന്നുമായി കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തില്‍ പോരൂര്‍ പട്ടണംകുണ്ടില്‍ നടത്തിയ റെയ്ഡിലാണ് മാരക ലഹരിമരുന്നുമായി രണ്ടുപേരെ അറസ്റ്റു ചെയ്തത്.

കര്‍ണാടക സ്വദേശിയായ സയിദ് സലാഹുദ്ദീന്‍, പോരൂര്‍ സ്വദേശിയായ മുജീബ് റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 38 ഗ്രാം എംഡിഎംഎയും 21 ഗ്രാം കൊക്കെയിനും പിടികൂടിയതായി കാളികാവ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാരക ലഹരിമരുന്നുകള്‍ കടത്താന്‍ ഉപയോഗിച്ച മൂന്നു കാറുകളും എക്‌സൈസ് പിടികൂടിയിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് പട്ടണംകുണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച്, ഇവിടെ നിന്നും മലയോര മേഖലയില്‍ വിതരണം ചെയ്യുന്നതാണ് പ്രതികളുടെ രീതി എന്നാണ് എക്‌സൈസ് കണ്ടെത്തല്‍.

 

Share news
error: Content is protected !!
Scroll to Top