കൊച്ചി നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹം ക്വാറന്റയിനിലായി.
ദുല്‍ഖര്‍ സല്‍മാന്‍ തന്നയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
താന്‍ വീട്ടില്‍ ക്വാറന്റയിനിലാണെന്നും നേരിയ പനി മാത്രമൊള്ളവെന്നും മറ്റ് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന ഷൂട്ടിങ്ങില്‍ തന്നോട് നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്റയിനില്‍ പോകണമെന്നും ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ദുല്‍ഖര്‍ പറഞ്ഞു.
ഈ മഹാമാരിക്കാലം കഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും പറഞ്ഞ ദുല്‍ഖര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും പറഞ്ഞു.




