നടീനടന്‍മാരായ ചിന്നു കുരുവിളയും ഹരീഷ് ഉത്തമനും വിവാഹിതരായി

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം മാവേലിക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം.

അടുത്ത കുടുംബാഗങ്ങളും, സുഹൃത്തുകളും പങ്കെടുത്ത വളരെ ലളിതമായ ചടങ്ങാണ് നടന്നത്. ഇരുവരും പ്രണയത്തിലായിരുന്നു.

മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഹരീഷ് ഉത്തമന്‍ തമിഴ്, തെലങ്കു ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

നോര്‍ത്ത് 24 കാതം, ലുക്കചിപ്പി, കസബ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ ചിന്നുകുരുവിള അഭിനയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top