Section

malabari-logo-mobile

രാമനാട്ടുകര ദേശീയപാത ബൈപ്പാസ് ആറുവരിപാതയാക്കല്‍: അറപ്പുഴ പുതിയ പാലത്തിന് രൂപരേഖയായി

HIGHLIGHTS : ramanattukara-vengalam byepass upgrading to six line

കോഴിക്കോട്; രാമനാട്ടുകര- വെങ്ങളം ബൈപ്പാസിലെ ചാലിയാറിനെ കുറുകെയുള്ള അറപ്പുഴ പാലത്തിന്റ നിര്‍മാണത്തിനു രൂപരേഖയായി. ദേശീയപാത ബൈപാസ് ആറുവരിപ്പാതയുടെ ഭാഗമായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത് . കണ്‍സല്‍ട്ടന്‍സി തയാറാക്കിയ ഡിസൈന്‍ ദേശീയ പാത അതോറിറ്റി അംഗീകരിക്കുന്ന മുറയ്ക്ക് പ്രവൃത്തി തുടങ്ങും.

ആറുവരിപ്പാതയ്ക്കായി നിലവിലെ പാലത്തിനു ഇരുവശത്തുമായി 2 പുതിയ പാലങ്ങളാണു നിര്‍മിക്കുന്നത്. 8 സ്പാനുകളോടെ 287 മീറ്റര്‍ നീളമുണ്ടാകും. പടിഞ്ഞാറു ഭാഗത്തെ പാലത്തിനു 15.5 മീറ്റര്‍ വീതിയും കിഴക്കു ഭാഗത്തെ പാലത്തിനു 12.5 മീറ്ററുമാകും വീതി.

sameeksha-malabarinews

പൈലിങ് ജോലികള്‍ തുടങ്ങുതിനു മുന്‍പ് പാലത്തിന്റെ കരയില്‍ മണ്ണ് നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ബൈപാസ് വികസന പദ്ധതിയുടെ ഭാഗമായി രാമനാട്ടുകരയില്‍ നിര്‍മിക്കുന്ന മേല്‍പാലത്തി ന്റെ പൈലിങ് ജോലികള്‍ പുരോ ഗമിക്കുകയാണ്. നിലവിലെ മേല്‍ പാലത്തിനു സമാന്തരമായി നാലു വരിപ്പാതയ്ക്ക് അനുസൃതമായ രീതിയിലാണ് പുതിയ പാലം നിര്‍മിക്കുന്നത്.

ബൈപ്പാസില്‍ പന്തീരാങ്കാവ് ഭാഗത്ത് സെന്‍ട്രല്‍ ഹോട്ടല്‍ പരിസരത്തു നിന്നാരംഭിച്ചു ഇടിമുഴിക്കല്‍ ഭാഗത്തു നീലിത്തോട് പാലത്തിനടുത്ത് എത്തിച്ചേരും വിധത്തിലാകും മേല്‍പാലം. 440 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ഉണ്ടാകുന്ന പാല ത്തിനു 30 മീറ്റര്‍ വീതം നീളമുള്ള 12 സ്പാനുകളാണു നിര്‍മിക്കുന്നത്.വീതിയേറിയ ബൈപാസ് ജംക് ഷനില്‍ 40 മീറ്റര്‍ നീളമുള്ള 2 സ്പാനുകള്‍ ഒരുക്കും. ആറുവരി പാതയുടെ ഭാഗമായി ബൈപാസില്‍ അഴിഞ്ഞിലത്ത് റോഡ് നിരപ്പാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ട്. കലുങ്ക് നിര്‍മാണ പ്രവൃത്തിയും സര്‍വീസ് റോഡിന്റെ അരികു ഭിത്തി നിര്‍മാണവും നടക്കുന്നുണ്ട്.

1853 കോടി രൂപ ചെലവിട്ടാണ് രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റര്‍ പാത ആറു വരിയാക്കി വികസിപ്പിക്കുന്നത്. റോഡിനു 45 മീറ്റര്‍ വീതിയുണ്ടാകും. ഹൈദരാബാദ് കെഎംസി കമ്പനിയാണ് കരാറെടുത്തത്. 2 വര്‍ഷത്തിനകം പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാണു കരാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!