Section

malabari-logo-mobile

മഴ മാറി, മൂന്നാറില്‍ അതിശൈത്യം

HIGHLIGHTS : The rain stopped and it was very cold in Munnar

മൂന്നാര്‍: മഴ മാറിനിന്നതോടെ മൂന്നാറില്‍ ഞായറാഴ്ച അതിശൈത്യം അനുഭവപ്പെട്ടു. ഞായര്‍ രാവിലെയാണ് മൂന്നാറിലും പരിസരങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടത്.

മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, പഴയ മൂന്നാര്‍ എന്നിവിടങ്ങളില്‍ 10 ഡിഗ്രിയായിരുന്നു താപനില. ചൊക്കനാട്, മാട്ടുപ്പെട്ടി, ലക്ഷ്മി, രാജമല എന്നിവിടങ്ങില്‍ ഏഴും, തെന്മല, ഗുണ്ടുമല, ചിറ്റുവര എന്നിവിടങ്ങളില്‍ അഞ്ചുമായിരുന്നു ഞായര്‍ പുലര്‍ച്ചെ അനുഭവപ്പെട്ട താപനില.

sameeksha-malabarinews

ശനി രാവിലെ എട്ടുവരെ മൂന്നാറില്‍ നേരിയ തോതില്‍ മഴ പെയ്തെങ്കിലും പിന്നീട് ശക്തമായ വെയിലായിരുന്നു. ഇതേ തുടര്‍ന്നാണ് രാത്രിയും ഞായര്‍ പുലര്‍ച്ചെയും ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!