വണ്ടൂര്‍: മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിന്റെ മുന്‍ചക്രം കയറി വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ കാരാട് സ്വദേശി ഓച്ചിറ ഹൗസില്‍ ഷഹീം വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യക്ക് കേസെടുത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കെ പി ബ്രദേഴ്‌സ് ബസിന്റെ മുന്‍ചക്രം കയറി മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകന്‍ മമ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി നിധിന്‍ ആണ് മരിച്ചത്. ബസ് അമിത വേഗത്തില്‍ ട്രാക്കിലേക്ക് പ്രവേശിച്ചപ്പോള്‍ നിധിന് മാറാന്‍ കഴിഞ്ഞില്ല. ട്രാക്കിലേക്ക് വീണ നിധിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം കയറുകയായിരുന്നു. സ്ഥലത്ത് വച്ചുതന്നെ നിധിന്‍ മരിച്ചിരുന്നു.
ഷഹീമിനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ്‌ചെയ്തു.



