പത്തനംതിട്ട :സ്‌കാനിങ്ങിന് എത്തിയ യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍.റേഡിയോഗ്രാഫര്‍ ആയ കടയ്ക്കല്‍ സ്വദേശി അംജിത് (24)ആണ് അറസ്റ്റിലായത് .യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അടൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്
പ്രതിയുടെ മൊബൈലില്‍ നിന്നും സമാനമായ വേറെയും ദൃശ്യങ്ങള്‍ കണ്ടെത്തിയതായാണ് സൂചന. എറണാകുളം സ്വദേശിനിയായ യുവതി എംആര്‍ഐ സ്‌കാനിംഗ് വേണ്ടിയാണ് ഇയാളുടെ സ്‌കാനിങ്ങ് സെന്‍ട്രലില്‍ എത്തിയത്. ഇന്നലെ രാത്രിയാണ് സംഭം.
വസ്ത്രം മാറുന്നതിനിടയില്‍ ആരോ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി സംശയം തോന്നി തിരിഞ്ഞു നോക്കിയപ്പോഴാണ് ഇയാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതി കണ്ടത്. മൊബൈല്‍ ഇയാളുടെ കയ്യില്‍ നിന്ന് പിടിച്ചുവാങ്ങി യുവതി ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തിരുന്നത്രെ. പെണ്‍കുട്ടിയുടെ പരാതിയില്‍ രാത്രിതന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു
ഇയാളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി .




