മത്സരം വൈകിട്ട് 4:30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍
മഞ്ചേരി : 2022-2023 സീസണിലെ ഐ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം. പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ച് വൈകുന്നേരം 4:30ന് ഗോകുലം കേരള എഫ്‌സി കൊല്‍ക്കത്തന്‍ കരുത്തരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ നേരിടും. മത്സരത്തിന്റെ തത്സമയ സംപ്രേഷണം യൂറോ സ്‌പോര്‍ട്‌സ്,ഡിഡി സ്‌പോര്‍ട്‌സ്,24ന്യൂസ് എന്നീ ചാനലുകളില്‍ ലഭ്യമാണ്. കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യന്‍സാണ് ഗോകുലം കേരള എഫ്‌സി.
അവസാനത്തെ രണ്ട് സീസണിലെ ജേതാക്കളാണ് ഗോകുലം. മുഹമ്മദന്‍സ് ആകട്ടെ കഴിഞ്ഞ സീസണില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് കിരീടം നഷ്ടപ്പെട്ടത്. കഴിഞ്ഞ സീസണിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ഏറ്റുമുട്ടുന്നത് കൊണ്ട് തന്നെ കാണികള്‍ക് കാണികള്‍ക്ക് നല്ലൊരു കാണാന്‍ സാധിക്കും.12 മലയാളി താരങ്ങളെ അണിനിരത്തിയാണ് ഗോകുലത്തിന്റെ വരവ്.മലയാളി താരങ്ങളായ ക്രിസ്റ്റി ഡേവിസ്,ഫസ്ലു റഹ്‌മാന്‍ എന്നിവര്‍ മുഹമ്മദന്‍സിന്റെ കൂടെയുണ്ട്.
ഐഡി കാര്‍ഡ് കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50% ഇളവോടെ ഗാലറി ടിക്കറ്റ് 50 രൂപക്ക് ലഭിക്കും.ഗാലറി ടിക്കറ്റുകള്‍ക്ക് 100രൂപയും വി ഐ പി ടിക്കറ്റുകള്‍ക്ക് 150 രൂപയും വി വി ഐ പി ടിക്കറ്റുകള്‍ക് 200 രൂപയുമാണ് നിരക്ക്.ഗാലറി സീസണ്‍ ടിക്കറ്റിനു 550 രൂപയും, വി വി ഐ പി ടിക്കറ്റുകള്‍ക്ക് 1100 രൂപയുമാണ് നിരക്ക്.




