ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചു

തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചു .
ഇന്ന് രാവിലെയാണ് മന്ത്രിമാര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്.

തന്നെ ബാധിക്കുന്നത് ആയതിനാല്‍ ഓഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് നേരത്തെതന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയിലേയ്ക്ക് പോകും. ഇനി 20ന് മാത്രമായിരിക്കും അദ്ദേഹം മടങ്ങിയെത്തുക. മടങ്ങിയെത്തിയ ശേഷം ആയിരിക്കും ഓര്‍ഡിനന്‍സില്‍ തീരുമാനം എടക്കുക എന്നാണ് വിവരം .എന്നാല്‍ കേരളത്തിന് പുറത്താണെങ്കിലും നിയമസഭാ വിളിച്ചുചേര്‍ക്കുന്നതിന് മുന്‍പ് രാജ്ഭവനില്‍ ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ അത് ഇ ഫയല്‍ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും.

ഗവര്‍ണര്‍ ഓര്‍ഡിനെന്‍സില്‍ തീരുമാനം എടുക്കാതിരുന്നാല്‍ നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നതില്‍ സര്‍ക്കാരിന് തടസ്സങ്ങളില്ല. എന്നാല്‍ ഇതിനിടയില്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണയക്ക് അയച്ചാല്‍ സഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കുന്നതില്‍ തടസമുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

Share news
error: Content is protected !!
Scroll to Top