സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ഇന്ന് സ്വകാര്യ ബസ് ഉടമകൾ നടത്താൻ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടെതാണ് തീരുമാനം. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും സമരം മാറ്റിവെച്ചതായും ബസ് ഉടമ സമിതി നേതാക്കൾ അറിയിച്ചു.
നിരക്ക് വർധനവിൽ സർക്കാറിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം. ബസ്ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗതമന്ത്രി ആൻറണി രാജു അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
യാത്രാനിരക്ക് വിദ്യാർത്ഥികളുടെ തടക്കം വർധിപ്പിക്കുക, കോവിഡ് കാലത്തെ വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബസ് ഉടമകൾ സമരം തീരുമാനിച്ചിരുന്നത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് സമരം മാറ്റിവെച്ചത്.




