തിരൂര്‍: ചമ്രവട്ടം പാതയില്‍ ആലത്തിയൂര്‍ മുതല്‍ പൂഴിക്കുന്ന് വരെയുള്ള റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉപരോധസമരം നടത്തി.
പ്രദേശത്തെ പൊടിപടലങ്ങള്‍ കാരണം പൊതു ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് തൃപ്രങ്ങോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരൂര്‍ പൊതു മരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് ഉപരോധിച്ചത്.
പൊടിശല്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
സമരത്തിന് ചെമ്മല അഷ്‌റഫ് നിസാര്‍ ,ചമ്രവട്ടം മാനു ,ആനപടി ഹംസ, ആലിങ്ങല്‍ ദുല്‍കിഫിലി, വൈശാഖ് ,യാസിര്‍ ഖാദര്‍, വിജീഷ് ,കബീര്‍, നിസാര്‍ പൂഴിക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി




