ശശിതരൂർ ഇരിക്കുന്നിടം കുഴിക്കുന്നു, അദ്ദേഹം കോൺഗ്രസ് വൃത്തത്തിൽ ഒതുങ്ങാത്തയാളാണ് : കെ സുധാകരൻ

ശശി തരൂരിന്റെ കെ റെയിൽ പദ്ധതിയെക്കുറിച്ച് പ്രശംസിച്ച് നടത്തിയ പ്രസംഗത്തിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂർ എംപി പി സി സിൽവർലൈൻ പദ്ധതിയുടെ പേരിൽ ഇരിക്കുന്നിടം കുഴിക്കുകയാണെന്നും അതിനനുവദിക്കില്ലെന്നും തരൂർ എന്ന വ്യക്തിയേയും ലോക പരിചയത്തിലും അംഗീകരിക്കുന്നു, അദ്ദേഹം കോൺഗ്രസ് വൃത്തത്തിൽ ഒതുങ്ങാത്ത ആളാണന്നും കെ. സുധാകരൻ പറഞ്ഞു. എം.പി യോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ അഭിമുഖീകരിച്ച് അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ നേരിൽ കണ്ട് സംസാരിക്കുമെന്നും വിമർശിക്കാനുള്ള കാരണം ചോദിച്ച് അറിയുമെന്നും, അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല.

പക്ഷേ അത്യന്തികമായി പാർട്ടി നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനും സാധിക്കണമെന്നുമാണ് കോൺഗ്രസിൻറെ അഭ്യർത്ഥന എന്നും സുധാകരൻ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top