
പൊന്നാനി : പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശി അബ്ദുൽ ഗഫൂറിനാണ് പരിക്കേറ്റത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി സി.കെ ഓഡിറ്റോറിയത്തിന് മുൻപിലാണ് സ്കൂട്ടറും, ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ അബ്ദുൽ ഗഫൂറിനെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




