തീകൊളുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവം; തീവയ്ക്കും മുമ്പ് കുത്തിപ്പരിക്കേൽപ്പിച്ചു; യുവതിയുടെ മരണമൊഴി, കൂടുതൽ വെളിപ്പെടുത്തലുമായി അയൽവാസി

കോഴിക്കോട് : തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ഓഫീസിനു മുൻപിൽ പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ തീ വെക്കും മുമ്പ് കുത്തിപ്പരിക്കേൽപ്പിച്ചതായി യുവതിയുടെ മരണമൊഴി. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ബോധം പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ലത്തതിനാൽ യുവതി സംസാരിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ വച്ചാണ് യുവതി മൊഴി നല്‍കിയത്‌.

കൃഷ്ണപ്രിയയെ കൊല്ലുമെന്ന് നന്ദകുമാർ ഭീഷണിപ്പെടുത്തിയിരുന്നതായി അയൽവാസി വെളിപ്പെടുത്തി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ജോലിക്ക് പോകാനും നന്ദ കുമാർ സമ്മതിച്ചിരുന്നില്ല എന്നും കൃഷ്ണപ്രിയ നന്ദകുമാറിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും മൂന്നുവർഷം മുമ്പാണ് ഇരുവരും തമ്മിലുള്ള പരിചയം തുടങ്ങുന്നതെന്നും അവർ വ്യക്തമാക്കി. യുവതിയെ ഏറെ നാളുകളായി നന്ദകുമാർ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരണപ്പെട്ടിരുന്നു.
തിക്കോടി കാട്ടുവയൽ മനോജൻറെ മകൾ കൃഷ്ണപ്രിയ, തിക്കോടി വലിയ മഠത്തിൽ മോഹനനെ മകൻ നന്ദകുമാർ എന്നിവരണ് മരിച്ചത്.

Share news
error: Content is protected !!
Scroll to Top