
ഫോട്ടോ: ഫയൽ
തിരൂരങ്ങാടി: വെന്നിയൂർ ദേശീയ പാതയിൽ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. വെന്നിയൂരിൽ കോട്ടക്കൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് മുന്നിൽ രാത്രി 11 മണിയോടെയാണ് സംഭവം.
ലോറിയിൽ കെട്ടി വർക്ക് ഷോപ്പിലേക്ക് കൊണ്ടു പോകുകയായിരുന്ന കാറിനാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചത് . നാട്ടുകാരും ആക്സിഡൻ്റ് റസ്ക്യൂ ടീമും ചേർന്ന് തീയണച്ചു
താനൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും തീയണച്ചിരുന്നു. ആർക്കും പരിക്കില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




