ദില്ലി : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നു. സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. രണ്ട് വര്‍ഷം കോവിഡിന്റെ പിടിയില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടുമെത്തുമ്പോള്‍ നാടെങ്ങും ആഘോഷ തിമിര്‍പ്പിലാണ്. ഓണക്കോടിയും, പൂക്കളമൊരുക്കിയും, സദ്യയും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നു. ഓണം സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. ഓണം സമത്വത്തിന്റെയും നീതിയുടേയും ആഘോഷമെന്ന് രാഷ്ട്രപതി ദ്രൌപതി മുര്‍മുവും ആശംസിച്ചു.
ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ.
— Narendra Modi (@narendramodi) September 8, 2022
എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.
വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.
ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ— President of India (@rashtrapatibhvn) September 8, 2022




