Section

malabari-logo-mobile

ആപ്പിള്‍ ഐഫോണ്‍ 14 പുറത്തിറക്കി

HIGHLIGHTS : Apple released the iPhone 14

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് എന്നിവ പുറത്തിറക്കി. ആപ്പിള്‍ ഐഫോണ്‍ 14 പ്ലസിന് 6.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, രണ്ട് മോഡല്‍ ഐഫോണിലും എ15 ബയോണിക് ചിപ്സെറ്റാണ് അവതരിപ്പിക്കുന്നത്. ഐഫോണ്‍ 14 സീരീസിലെ ഏറ്റവും വലിയ പ്രത്യേകത സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ആപ്പിള്‍ എമര്‍ജന്‍സി എസ്ഒഎസ് ആണ്. നിലവില്‍ ഇത് കാനഡയിലും യുഎസിലും ലഭിക്കും. സെപ്തംബര്‍ 9 ന് ഫോണുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. ആപ്പിള്‍ ഐഫോണ്‍ 14 സെപ്റ്റംബര്‍ 16 ന് വില്‍പ്പനയ്ക്കെത്തും, പ്ലസ് വേരിയന്റ് ഒക്ടോബര്‍ 16 ന് ലഭ്യമാകും. ഇന്ത്യയിലെ റിലീസ് ഡേറ്റ് വ്യക്തമല്ല. എന്നാല്‍ വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകും.

ആപ്പിള്‍ ഇത്തവണ ഐഫോണ്‍ 14 സീരീസിലേക്ക് 5-കോര്‍ ജിപിയു കൊണ്ടുവന്നിട്ടുണ്ട്. പുതിയ മോഡലിന് ക്യാമറകള്‍ 12എംപി+12എംപി ഇരട്ട ക്യാമറ സജ്ജീകരണത്തിലാണ് എത്തുന്നത്. മെച്ചപ്പെട്ട 12എംപി സെല്‍ഫി ക്യാമറയാണ് ഈ ഫോണുകളില്‍ ആപ്പിള്‍ നല്‍കുന്നത്. മെച്ചപ്പെട്ട ലോ-ലൈറ്റ് പ്രകടനവും ഇത് വാഗ്ദാനം ചെയ്യുന്നു. മുന്‍ ക്യാമറയ്ക്കും ഓട്ടോഫോക്കസ് ലഭിക്കുന്നു. പുതിയ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ വഴി മൂന്ന് ക്യാമറകളിലും ലോ-ലൈറ്റ് പ്രകടനം ഗണ്യമായി മെച്ചപ്പെട്ടതായി ആപ്പിള്‍ പറയുന്നു. വീഡിയോ കൂടുതല്‍ സ്ഥിരതയുള്ളതാക്കാന്‍ ഒരു പുതിയ ആക്ഷന്‍ മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews

അമേരിക്കയില്‍ ഇറങ്ങുന്ന ഐഫോണ്‍ മോഡലിന് ഇനി മുതല്‍ സിം ട്രേ ഉണ്ടാകില്ല. പൂര്‍ണ്ണമായും ഇ-സിം സര്‍വീസില്‍ ആയിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് ആപ്പിള്‍ പറയുന്നത്. ആപ്പിള്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയ്ക്കും ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം ലഭ്യമാകും.

ഐഫോണ്‍ 14 പ്രോ പുതിയ പര്‍പ്പിള്‍ നിറത്തില്‍ അടക്കമാണ് ഇറങ്ങുന്നത്. എന്നാല്‍ കാപ്‌സ്യൂള്‍ രൂപത്തിലുള്ള നോച്ചാണ് ഈ ഫോണിന് ഉള്ളത്.
പ്രോ മോഡലുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത് ഏറ്റവും പുതിയ എ16 ചിപ്പ് സെറ്റാണ് 2000 നിറ്റ്സ് പരമാവധി തെളിച്ചം നല്‍കുന്ന ഡിസ്‌പ്ലേയാണ് ഈ ഫോണിന്. ഐഫോണ്‍ 14 പ്രോയ്ക്ക് തീര്‍ച്ചയായും വിപണിയിലെ ഏറ്റവും തിളക്കമുള്ള ഡിസ്പ്ലേയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.

ഇതിന് 16 ബില്യണ്‍ ട്രാന്‍സിസ്റ്ററുകളുണ്ട്. കൂടുതല്‍ കാര്യക്ഷമതയ്ക്കായി ഇത് 4എന്‍എം പ്രോസസ്സിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് രണ്ട് ഉയര്‍ന്ന പെര്‍ഫോമന്‍സ് കോറുകളും മറ്റ് നാല് എഫിഷന്‍സി കോറുകളും ഉണ്ട്. ഇതിന് ഒരു പുതിയ ഗ്രാഫിക് പ്രൊസ്സര്‍ യൂണിറ്റുണ്ട് ഉണ്ട്. എ16 ന് കൂടുതല്‍ വിപുലമായ ന്യൂറല്‍ എഞ്ചിനോടെയാണ് എത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!